You are Here : Home / News Plus

മന്ത്രി ബാബുവിന് 200 കോടി രൂപയുടെ ആസ്തി: ബിജു രമേശ്‌

Text Size  

Story Dated: Sunday, May 24, 2015 08:37 hrs UTC

മന്ത്രി കെ.ബാബുവിന് 200 കോടി രൂപയുടെ ആസ്തിയുണ്‌ടെന്നു ബിജു രമേശിന്റെ പുതിയ ആരോപണം. ബാബുവിന്റെ കൈയിലുള്ളത് ജനങ്ങളെ വിറ്റുണ്ടാക്കിയ കാശാണെന്നും ബിജുരമേശ് ആരോപിച്ചു. ഡയറി ഫാമും ഏക്കര്‍ കണക്കിന് തോട്ടവും മരുമക്കളുടെ പേരില്‍ ബാബു വാങ്ങിക്കൂട്ടി. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ബിജുരമേശ് ആവശ്യപ്പെട്ടു. ഒന്നുമില്ലായ്മയില്‍ നിന്ന് വന്നയാളാണ് ബാബു. എന്നാല്‍ മറ്റുവരുമാനമൊന്നുമില്ലാത്ത ബാബുവിന് ഇപ്പോള്‍ കോടികളുടെ ആസ്തിയാണുള്ളത്. ഇതിന്റെ വസ്തുത എന്താണെന്ന് അറിയണം. കെ.എം. മാണിക്ക് ഒരു കോടി രൂപയാണ് നല്‍കിയത്. കൂടുതല്‍ നല്‍കേണ്‌ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം തന്നെ അറിയിച്ചത് ബാബുവാണെന്നും ബിജുരമേശ് പറഞ്ഞു. മന്ത്രിമാര്‍ക്കു പുറമെ യുഡിഎഫ് എംഎല്‍എമാര്‍ക്കും കോഴകൊടുത്തു. എംഎല്‍എമാര്‍ക്കു പണം കൊടുത്തതിന്റെ കണക്കും തന്റെ പക്കലുണ്ട്. പലര്‍ക്കും നല്‍കാനായി ബാറുടമകളില്‍ നിന്ന് 24 കോടി രൂപയാണു പിരിച്ചതെന്നു ബിജു പറഞ്ഞു. കേസിനുവേണ്ടി അഞ്ചു കോടി രൂപയോളം പിരിച്ചു. ഓരോ ബാറുടമകളില്‍ നിന്നും അഞ്ചു ലക്ഷം രൂപയാണു പിരിച്ചതെന്നും ബിജു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.