You are Here : Home / News Plus

മന്ത്രിമാര്‍ക്കു പുറമെ എം.എല്‍.എമാര്‍ക്കും പണം നല്‍കിയെന്ന് ബിജു രമേശ്

Text Size  

Story Dated: Sunday, May 24, 2015 05:29 hrs UTC

കൊച്ചി: യു.ഡി.എഫ് സര്‍ക്കാരിന്‍െറ കാലത്ത് കൈക്കൂലി നല്‍കാനായി ബാറുടമകള്‍ 24 കോടി രൂപ പിരിച്ചെടുത്തു എന്ന് ബാര്‍ക്കോഴ കേസിലെ പരാതിക്കാരനായ ബിജു രമേശ്. ഇന്നലെ ചേര്‍ന്ന ബാറുടമകളുടെ യോഗം ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിന്‍െറ പുതിയ വെളിപ്പെടുത്തല്‍.
മന്ത്രിമാര്‍ക്കു പുറമെ യു.ഡി. എഫ് എം.എല്‍.എമാര്‍ക്കും പണം നല്‍കിയിട്ടുണ്ട്. എക്സൈസ് മന്ത്രി കെ. ബാബുവിന്‍െറ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഇത്. കെ. ബാബുവിനും കെ.എം. മാണിക്കുമാണ് പ്രധാനമായും പണം നല്‍കിയത്. ഇനി മാണിക്ക് പണം കൊടുക്കരുതെന്ന് തന്നോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായും ബിജു രമേശ് വെളിപ്പെടുത്തി.
ഓരോ ബാറിനും വേണ്ടി അഞ്ച് ലക്ഷം രൂപയാണ് താന്‍ നല്‍കിയത്. ആകെ എത്ര പണം പിരിച്ചെടുത്തു എന്നും ഈ പണം ആര്‍ക്കൊക്കെ കൊടുത്തുവെന്നും ഉള്ള കണക്കുകള്‍ ബാര്‍ അസോസിയേഷന്‍െറ അടുത്ത യോഗത്തില്‍ അവതരിപ്പിക്കുമെന്നും ബിജു രമേശ് പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.