You are Here : Home / News Plus

അമ്പിളിയുടെ മൊഴി ശരിയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

Text Size  

Story Dated: Sunday, May 24, 2015 05:57 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നിര്‍ണായക വഴിത്തിരിവായി ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ ഫലം. ധനമന്ത്രി കെ.എം മാണിക്ക് കോഴ നല്‍കി എന്ന അമ്പിളിയുടെ മൊഴി ശരിയാണെന്ന് നുണപരിശോധനയില്‍ തെളിഞ്ഞു. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണിയും സംഘവും മാണിയുടെ ഒൗദ്യോഗിക വസതിയില്‍ എത്തി പണം നല്‍കുന്നത് കണ്ടെന്നായിരുന്നു അമ്പിളി മൊഴി നല്‍കിയത്. പരിശോധനാഫലം ഫോറന്‍സിക് വിഭാഗം വിജിലന്‍സ് കോടതിക്ക് കൈമാറി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്പിളിയെ നുണപരിശോധനക്ക് വിധേയനാക്കിയത്. ബാര്‍ കോഴ കേസില്‍ നിര്‍ണായക സാക്ഷിയാണ് അമ്പിളി.
പരിശോധനാഫലം ഉടന്‍ തന്നെ വിജിലന്‍സ് കോടതി അന്വേഷണ സംഘത്തിന് കൈമാറും. എഴുതി തയാറാക്കിയ 39 ചോദ്യങ്ങളാണ് ഫോറന്‍സിക് അസിസ്റ്റന്‍റ് ഡയറക്ടര്‍ പ്രദീപ് സജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അമ്പിളിക്ക് നല്‍കിയത്. അമ്പിളി നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളില്ലെന്ന്‌ ഫോറന്‍സിക് വിഭാഗം വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധന മൂന്നു മണിക്കൂര്‍ നീണ്ടു. നടപടികള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. പരിശോധന സമയത്ത് അമ്പിളിയുടെ അഭിഭാഷകനും കൂടെയുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.