You are Here : Home / News Plus

നുണപരിശോധന: റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കുമെന്ന് ചെന്നിത്തല

Text Size  

Story Dated: Monday, May 25, 2015 06:34 hrs UTC

വിജിലന്‍സ് അന്വേഷണത്തിന്‍റെ ഭാഗമായി ബാറുടമ ബിജു രമേശിന്‍റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനക്ക് വിധേയമാക്കിയതിന്‍റെ ഫലം ചോര്‍ന്നത് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നുണപരിശോധനാ ഫലം ചോര്‍ന്നതെങ്ങനെ എന്നറിയില്ല. പരിശോധനാ ഫലത്തിന്‍റെ റിപ്പോര്‍ട്ട് നല്‍കുന്നത് കോടതിയിലാണ്. കോടതിയും വിജിലന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തരവകുപ്പ് അറിയാറില്ല. ഫോറന്‍സിക് ഫലം സീലുവെച്ച കവറിലാണ് കോടതിയില്‍ കൈമാറുന്നത്. ഇത് എങ്ങനെ മാധ്യമങ്ങള്‍ക്ക് ലഭിച്ചുവെന്ന് അന്വേഷിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.
ചോര്‍ന്ന രഹസ്യമൊഴി ശരിയാണോ അല്ലയോയെന്ന് വ്യക്തമല്ല. കേസില്‍ വിജിലന്‍സ് സ്വതന്ത്രമായ അന്വേഷണമാണ് നടത്തുന്നത്. ഉന്നത നിലവാരമുള്ള ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണം നീണ്ടുപോകുന്നതില്‍ തനിക്കും അതൃപ്തിയുണ്ട്. അന്വേഷണം നീട്ടികൊണ്ടുപോവാന്‍ ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.