You are Here : Home / News Plus

നുണപരിശോധനക്ക് തയാറല്ലെന്ന് ബാറുടമകള്‍

Text Size  

Story Dated: Monday, May 25, 2015 06:35 hrs UTC

ബാര്‍ കോഴക്കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് നുണപരിശോധനക്ക് തയാറല്ലെന്ന് ബാറുടമകള്‍. വൈദ്യപരിശോധനയുടെയും നിയമോപദേശത്തിന്‍െറയും അടിസ്ഥാനത്തിലാണ് നാലു ബാറുടമകള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തീരുമാനം ഇവര്‍ ഇന്ന് വിജിലന്‍സ് കോടതിയെ അറിയിക്കും.

ബാറുടമകളായ രാജ്കുമാര്‍ ഉണ്ണി, എം.ഡി ധനേഷ്, പി.എന്‍ കൃഷ്ണദാസ്, ജോണ്‍ കല്ലാട്ട് എന്നിവരാണ് നുണപരിശോധനക്ക് തയാറാവേണ്ട എന്ന് തീരുമാനമെടുത്തത്. തീരുമാനം അഭിഭാഷകര്‍ വഴിയായിരിക്കും കോടതിയെ ഇവര്‍ അറിയിക്കുക. ആറു പേരെയായിരുന്നു നുണപരിശോധനക്ക് വിധേയമാക്കാന്‍ വിജിലന്‍സ് അനുമതി തേടിയിരുന്നത്. ഇതില്‍ രാജ്കുമാര്‍ ഉണ്ണിയുടെ ബന്ധുവായ ശ്രീവത്സന്‍ പരിശോധനക്ക് തയാറല്ല എന്ന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.