You are Here : Home / News Plus

ബാര്‍ കോഴ: അന്വേഷണവിവരങ്ങള്‍ ചോരുന്നത് ഗൗരവതരമെന്ന് മാണി

Text Size  

Story Dated: Monday, May 25, 2015 06:37 hrs UTC

ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരുന്നത്ഗൗരവതരമായ കാര്യമാണെന്ന് ധനമന്ത്രി കെ.എം മാണി. അന്വേഷണം പൂര്‍ത്തിയായിട്ട് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതികരിക്കാമെന്നും അന്വേഷണത്തെ സ്വാധീനിക്കാനുദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

ബിജു രമേശിന്‍റെ ഡ്രൈവര്‍ അമ്പിളിയുടെ നുണാപരിശോധനാഫലം എന്ന രീതിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് യഥാര്‍ഥ വിവരമാണോയെന്നറിയില്ല. ചോര്‍ന്ന വാര്‍ത്തയുടെ പേരില്‍ മാധ്യമങ്ങളില്‍ സാങ്കല്‍പിക കഥകളാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. വിജിലന്‍സില്‍ നിന്നും അന്വേഷണവിവരങ്ങള്‍ ചോരുന്നത് ആഭ്യന്തരവകുപ്പ് ശ്രദ്ധിക്കണമെന്നും കെ.എം മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.