You are Here : Home / News Plus

മാണിയെ പുറത്താക്കണമെന്ന് കോടിയേരി

Text Size  

Story Dated: Monday, May 25, 2015 07:46 hrs UTC

ബാര്‍ കോഴ കേസില്‍ മതിയായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ധനമന്ത്രി കെ.എം മാണിയെ പുറത്താക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയാറാകണം. അതിന് മുഖ്യമന്ത്രി തയാറല്ളെങ്കില്‍ ഗവര്‍ണര്‍ ഇടപെടണം. കെ.എം മാണി മന്ത്രിസഭയില്‍ തുടരുന്നത് നിയമവാഴ്ചക്കെതിരെയുള്ള വെല്ലുവിളിയാണ്. മാണിയെ നുണപരിശോധനക്ക് വിധേയനാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
മാണിയെ പുറത്താക്കിയില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഇടതു മുന്നണി മുന്നോട്ടുപോകും. പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 31 ന് ഇടതുമുന്നണിയോഗം ചേരും. കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ തുടരുന്നത് ജയിലില്‍ പോകുന്നത് ഒഴിവാക്കാനാണ്. മാണിയെ പ്രതിചേര്‍ക്കാന്‍ മതിയായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കരയാനോ പ്രതിഷേധിക്കാനോ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മലബാര്‍ സിമന്‍റ്സ് അഴിമതിയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍റെ നിലപാട് പാര്‍ട്ടിക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.