You are Here : Home / News Plus

കെ.പി.എ മജീദ് യു.ഡി.എഫിലെ ‘വാസവദത്ത’- പന്ന്യന്‍

Text Size  

Story Dated: Monday, May 25, 2015 07:47 hrs UTC

കെ.പി.എ. മജീദ് യു.ഡി.എഫിലെ 'വാസവദത്ത'യെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മലപ്പുറത്ത് ചുറ്റിക്കറങ്ങുന്നതാണ് രാഷ്ട്രീയമെന്നാണ് അദ്ദേഹത്തിന്‍്റെ ധാരണ. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചോ ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചോ അജ്ഞനായതുകൊണ്ടാണ് എല്‍.ഡി.എഫിലെ പ്രധാന ഘടകകക്ഷി യു.ഡി.എഫിന്‍റെ കൂടെവരുമെന്ന് പറഞ്ഞതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
എല്‍.ഡി.എഫിലെ പ്രധാന ഘടകകക്ഷിയുമായി യു.ഡി.എഫ് മുന്നണി ചര്‍ച്ച നടത്തിയെന്നും അര്‍ഹമായ പദവിയും പെരുമാറ്റവും നല്‍കിയാല്‍ അവര്‍ ഏതു നിമിഷവും മുന്നണിവിടാവുന്ന അവസ്ഥയിലാണെന്നുമാണ് കഴിഞ്ഞദിവസം കെ.പി.എ മജീദ് പ്രസ്താവിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.