You are Here : Home / News Plus

മുംബൈയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം

Text Size  

Story Dated: Monday, May 25, 2015 07:48 hrs UTC

മുംബൈ താനെക്ക് സമീപം മിനി ബസും ലക്ഷ്വറി ബസും കൂട്ടിയിടിച്ച് പതിനൊന്നുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഹൈദരാബാദ് ദേശീയപാത എട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.30 നായിരുന്നു അപകടം. സൂറത്തിലേക്ക് പോവുകയായിരുന്ന മിനി ബസ് സൂറത്തില്‍ നിന്നും മുംബൈയിലേക്കു വരികയായിരുന്ന ലക്ഷ്വറി ബസില്‍ ഇടിക്കുകയായിരുന്നു.
മിനിബസിലെഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.മരിച്ചവരില്‍ അഞ്ചുവയസുകാരിയായ കുട്ടിയുള്‍പ്പെടെ അഞ്ചുപേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരെ തലസരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതശരീരങ്ങള്‍ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.