തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ഫോറന്‍സിക് ഫലം ചോര്‍ന്ന വിഷയത്തില്‍ ധനമന്ത്രി കെ.എം മാണിയെ പിന്തുണച്ച് സാംസ്കാരിക മന്ത്രി കെ.സി ജോസഫ്. മാണിയുടെ അതൃപ്തിയില്‍ കാര്യമുണ്ട്. വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കെ റിപ്പോര്‍ട്ട് ചോരുന്നത് ശരിയല്ല. വിവരം ചോരുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് റിപ്പോര്‍ട്ട് ചോരാനുള്ള കാരണം. സര്‍ക്കാറോ ആഭ്യന്തരവകുപ്പോ അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നും കെ.സി ജോസഫ് വ്യക്തമാക്കി.
Comments