ബാര്‍ക്കോഴ കേസിലെ നുണപരിശോധനഫലം പുറത്തായതിനെപ്പറ്റിയുള്ള അന്വേഷണം വിജിലന്‍സിനെ സമ്മര്‍ദത്തിലാക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. വാര്‍ത്താക്കുറിപ്പിലാണ് വി.എസ് ഇക്കാര്യം ആരോപിച്ചത്.വിജിലന്‍സിനെ ഭയപ്പെടുത്തി മാണിക്കെതിരായ കുറ്റപത്രം ഒഴിവാക്കാനുള്ള ഗൂഢതന്ത്രമാണ് സര്‍ക്കാര്‍ പയറ്റുന്നത്. അന്വേഷണ വിവരം ചോര്‍ന്നതിനെതിരേ പ്രഖ്യാപിച്ച അന്വേഷണം അടിയന്തരമായി റദ്ദാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Comments