തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കും. സംഘടന ആറു പേരുടെ പട്ടിക തയാറാക്കി. നേരത്തേ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആരും പട്ടികയിലില്ല. ആറു പേരില്‍നിന്നു മൂന്നു പേരുടെ ചുരുക്കപ്പട്ടിക ഈ മാസം 30നു തയാറാക്കും. ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ജൂണ്‍ നാലിനുണ്ടാകും. കേരള കോണ്‍ഗ്രസ് സെക്യുലര്‍, ഡി.എച്ച്.ആര്.എം, എസ്.ഡി.പി.ഐ എന്നിവര്‍ ചേര്‍ന്നുളള മുന്നണിയാകും മല്‍സരിക്കുക. അരുവിക്കരയില്‍ യുഡി.എഫ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
Comments