You are Here : Home / News Plus

കേന്ദ്ര വിഞ്ജാപനത്തിനെതിരെ ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി

Text Size  

Story Dated: Wednesday, May 27, 2015 05:10 hrs UTC

ന്യൂഡല്‍ഹി: ഉദ്യോഗസ്ഥ നിയമനങ്ങളില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കാണ് അധികാരമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തിനെതിരെ ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. കേന്ദ്രവിജ്ഞാപനം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ വിജ്ഞാപനം ആംആദ്മി പാര്‍ട്ടി എം.എല്‍.എ മഹീന്ദ്ര ഗോയല്‍ കീറിയെറിഞ്ഞു. നിയമസഭയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനമെന്ന് നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
ഉദ്യോഗസ്ഥ നിയമനങ്ങള്‍, ഭൂമികൈമാറ്റം, പൊലീസ് തുടങ്ങിയ കാര്യങ്ങളില്‍ ലഫ്റ്റനന്‍റ് ഗവര്‍ണക്കായിരിക്കും അധികാരമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞയാഴ്ചയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. പ്രമേയത്തോട് വിയോജിപ്പ് രേഖപ്പെടുത്തി ബി.ജെ.പി എം.എല്‍.എമാര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് അനുകൂലമായി വിജ്ഞാപനമിറക്കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടിയന്തരമായി നിയമസഭ വിളിച്ച് ചേര്‍ത്ത് അതിനെതിരെ പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയുമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.