You are Here : Home / News Plus

തീയണയ്ക്കുന്നതിനിടെ ഫയര്‍എഞ്ചിന്‍ കൊക്കയിലേക്ക് മറിഞ്ഞു

Text Size  

Story Dated: Thursday, May 28, 2015 05:05 hrs UTC

കൊളപ്പുള്ളി മേലാര്‍ക്കാട് കടയിലുണ്ടായ തീയണക്കുന്നതിനിടെ അഗ്നിശമനസേനയുടെ ഫയര്‍എഞ്ചിന്‍ നിന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. ഏതാനും മീറ്റര്‍ താഴേക്ക് നീങ്ങിയ ലോറി വലിയൊരുകല്ലില്‍ തട്ടിനിന്നതിനാല്‍ വന്‍ അപായമാണ് ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 

രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. മേലാര്‍ക്കാട്ടെ കടയിലുണ്ടായ തീ അണക്കുന്നതിനിടെ ഫയര്‍എഞ്ചിന്‍ നിരങ്ങി കൊക്കയിലേക്ക് മറിയുകയായിരുന്നു. കല്ലില്‍ തട്ടി നിന്നില്ലായിരുന്നെങ്കില്‍ നൂറുമീറ്റര്‍ താഴ്ചയിലേക്ക് മറിയുമായിരുന്നു. ഫയര്‍എഞ്ചിന്‍ തിരികെയെടുക്കാന്‍ ക്രെയിന്‍ സര്‍വീസിന്റെ സഹായം തേടിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.