You are Here : Home / News Plus

റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭം - രാഹുല്‍ ഗാന്ധി

Text Size  

Story Dated: Thursday, May 28, 2015 05:10 hrs UTC

റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എ.ഐ.സി.സി. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തില്‍ റബ്ബര്‍കൃഷി വ്യാപകമായ മേഖലകളിലൂടെ റാലി നയിക്കണമെന്ന നിര്‍ദേശം പരിഗണിക്കാമെന്നും രാഹുല്‍ പറഞ്ഞു. കേരള സന്ദര്‍ശനത്തിന്റെ അവസാന ദിനം ആലുവയില്‍ റബ്ബര്‍ കര്‍ഷക സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ഇതിനായി പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് അണിനിരത്താന്‍ ശ്രമിക്കും. ഈ വിഷയത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും രാഹുല്‍ കര്‍ഷക സംഘടനാ പ്രതിനിധികളെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.