You are Here : Home / News Plus

അരുവിക്കരയില്‍ അനുയോജ്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് സുധീരന്‍

Text Size  

Story Dated: Thursday, May 28, 2015 08:18 hrs UTC

ഉപതെരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ യുഡിഎഫ് അനുയോജ്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തില്‍ ഒരു ആശങ്കയുമില്ല. തര്‍ക്കങ്ങളില്ലാതെ എത്രയും പെട്ടന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ രാഷ്ട്രീയ വിവാദങ്ങളൊന്നും അരുവിക്കര തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ബാധിക്കില്ല. സാധാരണക്കാരനെ ബാധിക്കുന്ന ഒരു പ്രശ്‌നവും നിലവിലില്ലെന്നും വി.എം.സുധീരന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.