You are Here : Home / News Plus

അരുവിക്കരയില്‍ എം.വിജയകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി

Text Size  

Story Dated: Thursday, May 28, 2015 08:22 hrs UTC

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സി.പി.എം സംസ്ഥാന സമിതിയംഗം എം. വിജയകുമാര്‍ മത്സരിക്കും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റാണ് വിജയകുമാറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തിന് നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കും.

ജനകീയനായ വിജയകുമാറിനെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചതോടെ കോണ്‍ഗ്രസ് കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. മുന്‍ സ്പീക്കര്‍ കാര്‍ത്തികേയന്‍െറ ഭാര്യ എം. സുലേഖയെ തന്നെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷാഭിപ്രായം.

ഇ.കെ.നായനാര്‍ സര്‍ക്കാറിന്‍റെ കാലത്ത് നിയമസഭാ സ്പീക്കറായിരുന്ന എം. വിജയകുമാര്‍. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. അരുവിക്കര മണ്ഡലത്തില്‍പ്പെട്ട മൊട്ടമൂട് സ്വദേശിയാണ് അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.