You are Here : Home / News Plus

നേപ്പാളില്‍ വീണ്ടും തുടര്‍ചലനങ്ങള്‍

Text Size  

Story Dated: Thursday, May 28, 2015 08:23 hrs UTC

ഭൂകമ്പം ദുരന്തം വിതച്ച നേപ്പാളില്‍ വീണ്ടും നേരിയ തുടര്‍ചലനങ്ങള്‍. വ്യാഴാഴ്ച രാവിലെ നാലു തവണയാണ് കാഠ്മണ്ഡുവില്‍ ഭൂചലനമുണ്ടായത്. 4.0 തീവ്രതയുള്ള മൂന്നു ചലനങ്ങളും 4.2 തീവ്രതയുള്ള ചലനവുമാണ് രേഖപ്പെടുത്തിയത്.
പുലര്‍ച്ചെ 5.30 ഓടെ കാഠ്മണ്ഡുവില്‍ റിക്ടര്‍ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടു. കാഠ്മണ്ഡുവിന്‍റെ വടക്കുകിഴക്കന്‍ പ്രദേശമായ ദോല്‍ഖ ജില്ലയില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായത്. മൂന്നു മണിക്കും 3.40 നുമാണ് റിക്ടര്‍ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏപ്രില്‍ 25 മുതല്‍ 280 തുടര്‍ചലനങ്ങളാണ് നേപ്പാളില്‍ ഇതുവരെ ഉണ്ടായത്.
നേപ്പാളില്‍ ഏപ്രില്‍ 25 ന് 7.9 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂകമ്പത്തില്‍ 10,000 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 21,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.