You are Here : Home / News Plus

അരുവിക്കരയില്‍ വിജയകുമാര്‍ ജയിക്കുമെന്ന് ബാലകൃഷ്ണപിള്ള

Text Size  

Story Dated: Thursday, May 28, 2015 08:25 hrs UTC

അരുവിക്കര മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വിജയകുമാര്‍ പാട്ടുംപാടി ജയിക്കുമെന്ന് കേരള കോണ്‍ഗ്രസ്ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കുറ്റപത്രം നല്‍കുന്നത് ഉപതെരഞ്ഞെടുപ്പ് കഴിയും വരെ സര്‍ക്കാര്‍ വൈകിപ്പിക്കും. എങ്കിലും യു.ഡി.എഫിന് അരുവിക്കര നിലനിര്‍ത്താനാകില്ല. കുറ്റപത്രം നല്‍കിയാലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണിക്കെതിരെ നടപടിയെടുക്കുമെന്ന് കരുതുന്നില്ളെ ന്നും ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു.
ജി.കാര്‍ത്തികേയന്‍റെ കുടംബാംഗം സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ അത് യു.ഡി.എഫിന് ഗുണംചെയ്യുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.