You are Here : Home / News Plus

അരുവിക്കര സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ലെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Thursday, May 28, 2015 04:18 hrs UTC

ന്യൂഡല്‍ഹി: അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ലെന്നും തീരുമാനം അടുത്ത ദിവസം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വെള്ളിയാഴ്ച നാട്ടില്‍ തിരിച്ചത്തെിയ ശേഷം വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരുവിക്കര നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കാര്യം അടക്കമുള്ള കേരള സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിയുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അന്തരിച്ച ജി. കാര്‍ത്തികേയന്‍െറ ഒഴിവില്‍ ഭാര്യ ഡോ. സുലേഖയെ അരുവിക്കരയില്‍ സ്ഥാനാര്‍ഥിയാക്കുന്ന കാര്യവും ചര്‍ച്ചാ വിഷയമാകുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മുന്‍ സ്പീക്കര്‍ എം. വിജയകുമാറിനെ മത്സരിപ്പിക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. അരുവിക്കര മണ്ഡലത്തില്‍പ്പെട്ട മൊട്ടമൂട് സ്വദേശിയാണ് അദ്ദേഹം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.