You are Here : Home / News Plus

പൊലീസിന്‍െറ സംരക്ഷണം പട്ടാളത്തെ ഏല്‍പ്പിക്കേണ്ട സ്ഥിതിയാണ് കേരളത്തിലെന്ന് കോടിയേരി

Text Size  

Story Dated: Thursday, May 28, 2015 05:43 hrs UTC

തിരുവനന്തപുരം: പൊലീസുകാരെ സംരക്ഷിക്കേണ്ട ചുമതല പട്ടാളത്തെ ഏല്‍പ്പിക്കേണ്ട സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ എസ്.ഐയെ വധിക്കാന്‍ ശ്രമിച്ച മണല്‍മാഫിയയെ ഇനിയും പിടികൂടിയിട്ടില്ല. ജോലിക്കിടെ പൊലീസുകാരനെ കൊന്ന ആട് ആന്‍റണിയെ മൂന്നര വര്‍ഷം കഴിഞ്ഞിട്ടും കണ്ടത്തൊനായില്ല. സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ പോലും സുരക്ഷിതത്വമില്ലാത്ത നാടായിരിക്കുകയാണ് കേരളം. ഈ സര്‍ക്കാര്‍ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്. അത് അരുവിക്കരയില്‍ തെളിയിക്കണം. സുശീലാ ഗോപാലന്‍ സ്മാരക സ്ത്രീപദവി നിയമ പഠനകേന്ദ്രത്തിന്‍െറ ഓഫീസ് കുന്നുകുഴിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ സംരക്ഷണത്തിന് കടുത്ത നിയമങ്ങള്‍ വന്നിട്ടും പീഢനങ്ങള്‍ തുടരുകയാണ്. കുറ്റവാളികളില്‍ 25 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. ഇതിന് കാരണം സര്‍ക്കാരിന്‍െറ ജാഗ്രതക്കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പ്രതിദിനം 848 സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്നാണ് കണക്ക്. ക്രൈം റിക്കാര്‍ഡ് ബ്യുറോയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേരളത്തിലും സ്ത്രീപീഢനം വര്‍ധിക്കുകയാണ്. ഇതില്‍ പകുതിയിലേറെയും ഗാര്‍ഹിക പീഢനമാണ്. കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ് നല്ലദിനങ്ങള്‍ ഉണ്ടായത്. മല്‍സ്യതൊഴിലാളികളെയും റബര്‍ കര്‍ഷകരെയും രാഹുല്‍ ഗാന്ധി കബളിപ്പിക്കുകയാണ്. 1300 വിദേശകപ്പലുകള്‍ക്ക് ട്രോളിംഗിന് അനുമതി നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. അവര്‍ റബര്‍ ഇറക്കുമതി അനുവദിച്ചതാണ് ഇപ്പോള്‍ റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.