You are Here : Home / News Plus

സി.ബി.എസ്.ഇ പത്താംക്ലാസ്‌ ഫലം പ്രഖ്യാപിച്ചു 97.32 ശതമാനം വിജയം

Text Size  

Story Dated: Thursday, May 28, 2015 05:50 hrs UTC

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) പത്താം ക്ളാസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 97.33 ആണ് വിജയശതമാനം. മുന്‍വര്‍ഷത്തേക്കാള്‍ (98.87) നേരിയ കുറവ്. പെണ്‍കുട്ടികളില്‍ 97.82 ശതമാനവും ആണ്‍കുട്ടികളില്‍ 96.98 ശതമാനവും വിജയിച്ചു. പന്ത്രണ്ടാം ക്ളാസ് ഫലത്തിലെന്നപോലെ കേരളം ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖലയാണ് മുന്നില്‍; 99.77 ശതമാനം. ചെന്നൈ മേഖല 99.03 ശതമാനം വിജയം നേടി.
13,73,853 വിദ്യാര്‍ഥികളാണ് പരീക്ഷക്കിരുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 3.37 ശതമാനം കൂടുതല്‍. 94,474 വിദ്യാര്‍ഥികള്‍ക്കാണ് 10 സി.ജി.പി.എ (ക്യുമുലേറ്റീവ് ഗ്രേഡ് പോയന്‍റ് ആവറേജ്) സ്കോര്‍ നേടാനായത്. ഇതില്‍ 49,392 ആണ്‍കുട്ടികളും 45,082 പെണ്‍കുട്ടികളുമാണ്. ഛണ്ഡിഗഢ് മേഖലയില്‍ 15479 വിദ്യാര്‍ഥികള്‍ 10 സി.ജി.പി.എ സ്കോര്‍ നേടി.
രണ്ടുനാള്‍ മുമ്പ് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫലം സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ പ്രസിദ്ധീകരിച്ചെങ്കിലും തിരക്കുമൂലം പലര്‍ക്കും വെബ്സൈറ്റ് തുറക്കാനായില്ല. എസ്.എം.എസ് വഴി ഫലം അറിയാനുള്ള സംവിധാനവും തകരാറിലായി. വിദ്യാര്‍ഥികളുടെ സംശയങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുള്ള ടോള്‍ഫ്രീ നമ്പറില്‍ (1800118004) ജൂണ്‍ എട്ടുവരെ വിളിക്കാം.
13 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയിരുന്നത്. സി.ബി.എസ്.ഇ ഒൗദ്യോഗിക വെബ്സൈറ്റിലാണ് ഫലം ലഭിക്കുക. ഫലം ലഭിക്കുന്നതിനായി www.cbseresults.nic.in, cbseresult.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.