You are Here : Home / News Plus

ഫിഫ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്

Text Size  

Story Dated: Friday, May 29, 2015 04:11 hrs UTC

ഫിഫയുടെ പുതിയ പ്രസിഡന്‍റിനായുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് എക്സിക്യുട്ടീവുകള്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍, സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്‍റുമായ സെപ് ബ്ളാറ്ററുടെ രക്തത്തിനായി വിവിധ കോണുകളില്‍ നിന്നും മുറവിളി ഉയരുന്നു. മുന്‍ താരങ്ങളും യുവേഫ ഉള്‍പ്പെടെയുള്ള ഫെഡറേഷനുകളും ഒരുവശത്ത് ബ്ളാറ്ററിന്‍െറ പതനത്തിന് കാത്തിരിക്കുമ്പോള്‍, സ്പോണ്‍സര്‍മാര്‍ അഴിമതിരഹിത സംഘടനക്കായുള്ള ആവശ്യവുമായി രംഗത്തത്തെിയത് ഫിഫയെ കുഴക്കിയിരിക്കുകയാണ്. കൊക്കകോള, അഡിഡാസ്, മക്ഡൊണാള്‍ഡ്സ്, ഹുണ്ടായ്, വിസ തുടങ്ങിയ പ്രമുഖ സ്പോണ്‍സര്‍മാരെല്ലാം ഒഫീഷ്യല്‍സിന്‍െറ അറസ്റ്റിനെ തുടര്‍ന്ന് സ്വയം ശുദ്ധീകരിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ധാര്‍മികതയിലൂന്നി എത്രയും പെട്ടെന്ന് ‘മുഖം മിനുക്കിയില്ലെങ്കില്‍’ സ്പോണ്‍സര്‍ഷിപ് പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയതായി വിസ കമ്പനി അറിയിച്ചു. ഗുരുതരമായ ആരോപണങ്ങള്‍ ലോകകപ്പിന് അപമാനമുണ്ടാക്കിയതായാണ് കൊക്കകോള പ്രതികരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.