You are Here : Home / News Plus

ബാഗ്ദാദില്‍ ഇരട്ടസ്‌ഫോടനങ്ങള്‍: 10 പേര്‍ മരിച്ചു

Text Size  

Story Dated: Friday, May 29, 2015 04:15 hrs UTC

ഇറാഖിലെ ബാഗ്ദാദില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 10 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു രണ്ട് സ്‌ഫോടനങ്ങളും. നഗരത്തിലെ ബാബില്‍ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ ആര് പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

തൊട്ടടുത്തെ ക്രിസ്റ്റല്‍ ഹോട്ടലിലെ പാര്‍ക്കിങ് ഏരിയയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ മരിക്കുകുയം 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ഇറാഖില്‍ തീവ്രവാദആക്രമണങ്ങളില്‍ ഇതേവരെ 5,576 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. 11,666 പേര്‍ക്ക് പരിക്കേറ്റതായും യു.എന്‍ രേഖകള്‍ സൂചിപ്പിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.