You are Here : Home / News Plus

ട്രോളിങ് നിരോധം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കാമെന്ന് കേന്ദ്രം

Text Size  

Story Dated: Friday, May 29, 2015 06:52 hrs UTC

ട്രോളിങ് നിരോധത്തില്‍ നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങുമായി മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. നിലവിലുള്ള 61 ദിവസത്തെ ട്രോളിങ് നിരോധം 47 ദിവസമാക്കി ചുരുക്കാനുള്ള കേരളത്തിന്‍െറ ആവശ്യം കേന്ദ്രം പരിഗണിച്ചില്ല.

മണ്‍സൂണ്‍ കാലത്ത് 47 ദിവസമാണ് തീരക്കടലില്‍ ട്രോളിങ് നിരോധനം ഇതുവരെ ഏര്‍പ്പെടുത്തിയിരുന്നത്. ഈ സമയത്ത് യന്ത്രവത്കൃത ട്രോളിങ് ബോട്ടുകള്‍ സംസ്ഥാന അതിര്‍ത്തിയായ 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. എന്നാല്‍ ട്രോളിങ് നിരോധനം 61 ദിവസമാക്കണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും നിരോധനം ബാധകമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇളവ് തേടിയാണ് കേരളം കേന്ദ്രത്തെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.