You are Here : Home / News Plus

ഡല്‍ഹി വിമാനത്താവളത്തില്‍ ആണവ വികിരണ ചോര്‍ച്ച

Text Size  

Story Dated: Friday, May 29, 2015 07:55 hrs UTC

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണവ വികിരണമുണ്ടായതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ കാര്‍ഗോ ഏരിയയില്‍ കണ്ടെ ത്തിയ ഏതോ ഉപകരണത്തില്‍ നിന്നാണ് വികിരണം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നത്തെിയ ചരക്കു വിമാനത്തില്‍ കൊണ്ടുവന്ന മെഡിക്കല്‍ ഉപകരണത്തില്‍ നിന്നാണ് വികിരണ ചോര്‍ച്ച ഉണ്ടായതെന്ന് പറയപ്പെടുന്നു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തത്തെി ചോര്‍ച്ച തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചു. അതേ സമയം ചോര്‍ച്ച അടച്ചതായും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.