You are Here : Home / News Plus

ഉമ്മന്‍ചാണ്ടി -സോണിയ കൂടിക്കാഴ്ച റദ്ദാക്കി

Text Size  

Story Dated: Friday, May 29, 2015 07:59 hrs UTC

 പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയടക്കം വിവിധ ആവശ്യങ്ങളുടമായി ന്യൂഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. അരുവിക്കര തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ചൂടുപിടിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പെട്ടെന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയത്.

ഇന്ന് ഉച്ചക്കു ശേഷം തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് യു.ഡി.എഫ് അടിയന്തരയോഗം ചേരുന്നുണ്ട്. ഇതില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.