You are Here : Home / News Plus

അരുവിക്കര: വിജയകുമാര്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി

Text Size  

Story Dated: Friday, May 29, 2015 08:27 hrs UTC

 അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി എം.വിജയകുമാറിനെ തെരഞ്ഞെടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. വ്യാഴാഴ്ച ചേര്‍ന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിജയകുമാറിനെ ഏകകണ്‌ഠേന തെരഞ്ഞെടുത്തിരുന്നു. ഈ തീരുമാനത്തിനാണ് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്കിയത്. ഞായറാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തിനു ശേഷം ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയായി വിജയകുമാറിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.