You are Here : Home / News Plus

ഭൂമിയേറ്റെടുക്കല്‍:കര്‍ഷക താത്പര്യം സംരക്ഷിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍

Text Size  

Story Dated: Friday, May 29, 2015 08:40 hrs UTC

കര്‍ഷകരുടെ താത്പര്യവും നിര്‍ദ്ദേശങ്ങളും അനുസരിച്ചു മാത്രമേ ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കി. കര്‍ഷക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ ബിജെപി കിസാന്‍ മോര്‍ച്ച നേതാവും ദൂരദര്‍ശന്‍ കിസാന്‍ ചാനല്‍ അഡൈ്വസറുമായ നരേഷ് സിരോഹി 30 ഓളം കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി അഭിപ്രായം ആരാഞ്ഞു. ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ കാര്യത്തില്‍ സാധാരണ ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനു സിരോഹിയുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റിക്കും രൂപം നല്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.