You are Here : Home / News Plus

അഫ്‌സ്പ: ത്രിപുര സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്വാഗതം ചെയ്തു

Text Size  

Story Dated: Friday, May 29, 2015 08:42 hrs UTC

സൈന്യത്തിനു പൂര്‍ണ അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം പിന്‍വലിച്ച ത്രിപുര സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്വാഗതം ചെയ്തു. എന്നാല്‍ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന കാഷ്മീരിലെ നിയമ പ്രശ്‌നത്തിന്റെ കാര്യത്തില്‍ തീരുമാനം വൈകുകയാണ്. ത്രിപുരയില്‍ മാണിക് സര്‍ക്കാര്‍ നടപ്പിലാക്കിയതു കേന്ദ്ര സര്‍ക്കാരിനുള്ള സൂചനയാണെന്നും ത്രിപുര സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തു സംസാരിക്കവെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ത്രിപുരയില്‍ അഫ്‌സ്പ നിയമം റദ്ദാക്കിയതു മറ്റു വടക്കു-കിഴക്കന്‍ മേഖലകളിലും പ്രചോദനമാകുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.