ലോകഫുട്ബോളിന്റെ അമരത്തേക്ക് ജോസഫ് സെപ് ബ്ലാറ്റര്‍ വീണ്ടും. ആഗോള ഫുട്ബോള്‍ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തുടര്‍ച്ചയായ അഞ്ചാംതവണയാണ് 79-കാരനായ ബ്ലാറ്റര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. എതിര്‍സ്ഥാനാര്‍ഥിയായ ജോര്‍ദന്‍ രാജകുമാരന് അലി ബിന്‍ ഹുസൈനെ -- വോട്ടുകള്‍ക്കാണ് ബ്ലാറ്റര്‍ പരാജയപ്പെടുത്തിയത്.
അഴിമതിയും രാഷ്ട്രീയവും ഇടകലര്‍ന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പ് ആഗോളശ്രദ്ധയാകര്‍ഷിച്ചിരുന്നു. 111-ാം വാര്‍ഷികമാഘോഷിക്കുന്ന ആഗോള ഫുട്ബോള്‍ സംഘടനയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇത്രയേറെ നിര്‍ണായകമായത് ആദ്യമായാണ്. ഫിഫ ആസ്ഥാനത്ത് വാര്‍ഷികയോഗം (കോണ്‍ഗ്രസ്) ആരംഭിക്കുന്നതിന്റെ തലേന്ന് ഫിഫ അംഗങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ സ്വിറ്റ്സര്‍ലന്‍ഡ് പോലീസ് റെയ്ഡ് നടത്തിയതും ഫിഫയിലെ ഏഴ് ഉന്നതരെ അറസ്റ്റ് ചെയ്തതും വിവാദങ്ങള്‍ക്കു തുടക്കമിട്ടു. ബ്ലാറ്ററുടെ എതിരാളികള്‍ ഇത് ആയുധമാക്കിയെങ്കിലും ഏഷ്യയുടെയും ആഫ്രിക്കയുടെയും ലാറ്റിനമേരിക്കയുടെയും പിന്തുണയോടെ ബ്ലാറ്റര്‍ വിജയിച്ചുകയറുകയായിരുന്നു.
Comments