വിമുക്തഭടന്മാര്ക്കുള്ള ഒരു റാങ്ക് , ഒരു പെന്ഷന് (വണ്‍ റാങ്ക് വണ്‍ പെന്ഷന്) പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
പദ്ധതി ഉടന്നടപ്പാക്കുമെന്നും എന്നാല്‍ കൃത്യമായ ദിവസം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും കഴിഞ്ഞദിവസം പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയിരുന്നു. പല വകുപ്പുകളെ ഏകോപിപ്പിച്ചുവേണം തീരുമാനം എടുക്കാന്‍. അതിനുള്ള കാലതാമസമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.
നടപ്പിലാക്കേണ്ട രീതി സംബന്ധിച്ച് സേനാ വിഭാഗങ്ങളുമായി യോജിച്ച് തീരുമാനത്തിലെത്തിച്ചേര്ന്നതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ സാമ്പത്തിക ബാദ്ധ്യതയുള്പ്പെടെയുള്ള കാര്യങ്ങള്‍ ധനമന്ത്രാലയം പരിശോധിച്ചുവരികയാണെന്നും പ്രതിരോധവകുപ്പിനുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് സമിതിയെ മന്ത്രാലയം അറിയിച്ചു.
Comments