വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബസ്സുകള്‍ തട്ടിയെടുത്ത് തീവ്രവാദികള്‍ 20 പേരെ കൊന്നു. ബലൂചിസ്താന്‍ തലസ്ഥാനമായ ക്വെറ്റയില്‍ നിന്നും കറാച്ചിയിലേക്ക് പോകുന്ന രണ്ട് ബസുകള്‍ വെള്ളിയാഴ്ച രാത്രിയാണ് തീവ്രവാദികള്‍ തട്ടിയെടുത്തത്.
മസ്തംഗിലാണ് സംഭവം. രണ്ട് ബസുകളില്‍ നിന്നായി 35 പേരെയാണ് തീവ്രവാദികള്‍ ബന്ദികളാക്കിയത്. സുരക്ഷാ സേന ഇവരെ പിന്തുടര്ന്നതോടെയാണ് 20 യാത്രക്കാരെ തീവ്രവാദികള്‍ വധിച്ചത്. ആറുപേരെ സുരക്ഷാ സേ ന രക്ഷപ്പെടുത്തി.
ഇരുവിഭാഗവും തമ്മില്‍ കനത്ത വെടിവെപ്പുമുണ്ടായി. ബാക്കിയുള്ള ബന്ദികളെ ഉടന്‍ രക്ഷപ്പെടുത്താന്‍ കൂടുതല്‍ സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ട്.
Comments