ആര്.എസ്.പി ഇടതുമുന്നണിയിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ടി.ജെ ചന്ദ്രഡൂന്. അത്തരത്തിലുള്ള പ്രചരണങ്ങള്‍ വെറും വ്യാമോഹം മാത്രമാണെന്നും ചന്ദ്രചൂഡന് ആലപ്പുഴയില്‍ പറഞ്ഞു. ആര്.എസ്.പിയല്ല സി.പി.എമ്മാണ് തെറ്റുതിരുത്തേണ്ടത്. പിണറായി വിജയന് നേതൃത്വം നല്കിയ കാലത്ത് എല്‍.ഡി.എഫ് ശിഥിലമായി. ഘടകകക്ഷികളെ പിണറായി ദുര്‍ബലമാക്കി. പിണറായി പ്രചാരണത്തിന് നേതൃത്വം നല്കിയാല് അരുവിക്കരയില്‍ എല്‍.ഡി.എഫ് ജയിക്കില്ല. ബാലകൃഷ്ണപിള്ളയെ കൂട്ടുപിടിച്ചത് എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments