പൊതുമരാമത്ത് വകുപ്പിനും മന്ത്രിക്കുമെതിരെ അഴിമതിയാരോപണം ഉന്നയിച്ച കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ.ക്കെതിരെ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മാനനഷ്ടത്തിന് കേസ് നല്കി. കോടതിയില്‍ മൊഴി നല്‍കാനായി മന്ത്രി എത്തിയെങ്കിലും മൊഴിയെടുക്കല്‍, മജിസ്ട്രേട്ട് ജൂണ്‍ 16-ലേക്ക് മാറ്റി. ഗണേഷ് കുമാറിന്റെ അഴിമതിയാരോപണം സംപ്രേഷണം ചെയ്ത ചാനലിനെതിരെയും മന്ത്രി കേസ് നല്‍കിയിട്ടുണ്ട്.
പൊതുമരാമത്ത് മന്ത്രി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ഗണേഷ് കുമാറിന്റെ ആരോപണം. ബിനാമികളെ വെച്ച് മന്ത്രിയുടെ ഓഫീസ് കരാര്‍ പ്രവൃത്തികളില്‍ അഴിമതി നടത്തുന്നതായും ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു.
Comments