തിരുവനന്തപുരം: 61 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദേശം കേരള സര്‍ക്കാര്‍ തള്ളി. സംസ്ഥാനത്ത് 47 ദിവസകാലം മാത്രമേ ട്രോളിങ് നിരോധനമുണ്ടാകൂവെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു അറിയിച്ചു. ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെയാണ് നിരോധനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
61 ദിവസത്തെ ട്രോളിങ് നിരോധത്തില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിരുന്നു. എന്നാല്‍, തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് കേന്ദ്രം അറിയിച്ചത്.
ഞായറാഴ്ച അര്‍ധരാത്രി മുതലാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള ട്രോളിങ് നിരോധം പ്രാബല്യത്തില്‍ വരുന്നത്.
Comments