ടി പി സെന്‍കുമാര്‍ ഡിജിപിയായി സ്ഥാനമേറ്റു. കെ എസ് ബാലസുബ്രഹ്മണ്യം വിരമിച്ച ഒഴിവിലാണ് ടി പി സെന്‍കുമാര്‍ ഡിജിപിയായത്. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ടി പി സെന്‍കുമാര്‍ ചുമതലയേറ്റത്.
ഡിജിപിമാരായ ജേക്കബ് തോമസിനെ ഫയര്‍ ഫോഴ്സ് കമന്‍ഡാന്റ് ജനറലായും ലോക്നാഥ് ബെഹ്റയെ ജയില്‍ മേധാവിയായും സര്‍ക്കാര്‍ നിയമിച്ചു. ഇരുവര്‍ക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം നല്‍കിയാണ് പുതിയ നിയമനം. നിലവില്‍ ജേക്കബ് തോമസ് വിജിലന്‍സിലും ബെഹ്റ പൊലീസ് ആസ്ഥാനത്തും എഡിജിപിമാരാണ്.
സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ എഡിജിപി അനില്‍ കാന്തിനെ കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് സിഎംഡി ആയി നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ എഡിജിപി അരുണ്‍ കുമാര്‍ സിന്‍ഹയ്ക്ക് നവീകരണത്തിന്റെ ചുമതലയും ക്രൈംബ്രാഞ്ച് എഡിജിപി എസ്.അനന്തകൃഷ്ണനു സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ അധിക ചുമതലയും നല്കി. വിജിലന്‍സില്‍ പകരം എഡിജിപിയെ നിയമിച്ചിട്ടില്ല.
Comments