You are Here : Home / News Plus

സി.ബി.എസ്.ഇ വിജയശതമാനം കൂടിയപ്പോള്‍ വിമര്‍ശമില്ല- അബ്ദുറബ്

Text Size  

Story Dated: Monday, June 01, 2015 07:50 hrs UTC

സി.ബി.എസ്.ഇ പത്താംക്ളാസ് വിജയശതമാനം കൂടിയത് വിമര്‍ശിക്കാന്‍ ആരുമുണ്ടായില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്. എസ്.എസ്.എല്‍.സിക്ക് വിജയശതമാനം വര്‍ധിച്ചപ്പോള്‍ ആക്രോശിച്ചവര്‍ ഇപ്പോള്‍ എവിടെയാണ്. എസ്.എസ്.എല്‍.സിയെക്കാള്‍ ഉയര്‍ന്ന വിജയശതമാനമായിരുന്നു സി.ബി.എസ്.ഇയില്‍. സി.ബി.എസ്.ഇ സിലബസ് മികച്ചും കേരള സിലബസ് പ്രശ്നമുള്ളതാണ് എന്നതുമായ കാഴ്ചപ്പാടാണുള്ളത്. വിമര്‍ശത്തിന്‍്റെ യഥാര്‍ഥ ചേതോവികാരം ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടിലെ കമ്പളക്കാട്ട് ഗവ. യു.പി സ്കൂളില്‍ വച്ച് നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.