You are Here : Home / News Plus

മാണിക്കും അബ്ദുറബ്ബിനുമെതിരെ കരിങ്കൊടി

Text Size  

Story Dated: Monday, June 01, 2015 07:51 hrs UTC

ധനമന്ത്രി കെ.എം മാണിക്കും വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനുമെതിരെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി. മാണിക്കെതിരെ കോട്ടയത്താണ് കരിങ്കൊടി കാട്ടിയതെങ്കില്‍ കല്‍പറ്റയിലായിരുന്നു അബ്ദുറബ്ബിനെതിരെ പ്രതിഷേധം.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ബാര്‍ കോഴക്കേസില്‍ അന്വേഷണം നേരിടുന്ന കെ.എം മാണിക്കെതിരെ കരിങ്കൊടി കാട്ടിയത്. കോട്ടയം കൂരോപ്പടയില്‍ കെ.എസ്.എഫ്.ഇ ശാഖകളുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മാണി. പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

വൈത്തിരി ടൗണില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെതിരെ കരിങ്കൊടി കാട്ടിയത്. പ്രദേശത്തെ ഒരു സ്കൂളിന് സര്‍ക്കാര്‍ അംഗീകാരം നല്‍കാത്തതിനെതിരെയായിരുന്നു കരിങ്കൊടി പ്രതിഷേധം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.