You are Here : Home / News Plus

അരുവിക്കരയില്‍ ജനസമ്മതനായ സ്ഥാനാര്‍ഥിയെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Monday, June 01, 2015 07:55 hrs UTC

അരുവിക്കര നിയോജക മണ്ഡലത്തില്‍ ഐക്യ മുന്നണി നിര്‍ത്തിയിരിക്കുന്നത് ജനസമ്മതനായ സ്ഥാനാര്‍ഥിയെ ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും. ആദ്യഘട്ടത്തില്‍ എതിര്‍ത്തവര്‍ സ്ഥാനാര്‍ഥിക്കു വേണ്ടി അരുവിക്കരയില്‍ പ്രചരണത്തിനിറങ്ങുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അരുവിക്കരയിലേത് ഭരണത്തിന്റെ വിലയിരുത്തലാകും. യു.ഡി.എഫും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.