You are Here : Home / News Plus

അരുവിക്കരയില്‍ വി.എസ് പ്രചാരണത്തിനിറങ്ങും - എം.വിജയകുമാര്‍

Text Size  

Story Dated: Monday, June 01, 2015 07:56 hrs UTC

അരുവിക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കുമെന്ന് എം.വിജയകുമാര്‍. പ്രചാരണത്തില്‍ നിന്നും വി.എസിനെ മാറ്റിനിര്‍ത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വിജയകുമാര്‍ പറഞ്ഞു.
വി.എസ് അരുവിക്കരയില്‍ എത്തില്ളെന്നത് അബദ്ധധാരണയാണ്. സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്ത ശേഷം പലവട്ടം അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നുവെന്നും പിന്തുണ തേടിയതായും വിജയകുമാര്‍ വ്യക്തമാക്കി.
ആര്യനാട് വി.കെ. ഓഡിറ്റോറിയത്തില്‍ ജൂണ്‍ മൂന്നിന് ചേരുന്ന അരുവിക്കര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംബന്ധിച്ച് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ഉദ്ഘാടകന്‍െറയും പ്രാസംഗികരുടെയും പട്ടികയില്‍ വി.എസിന്‍െറ പേര് ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് വി.എസ് പ്രചാരണത്തിനിറങ്ങില്ലെന്ന വാര്‍ത്ത വന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.