You are Here : Home / News Plus

അരുവിക്കര: അച്യുതാനന്ദനെ ഒഴിവാക്കിയിട്ടില്ലെന്ന് കോടിയേരി

Text Size  

Story Dated: Monday, June 01, 2015 12:06 hrs UTC

അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ഒഴിവാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാം തീയതി നടക്കുന്ന കണ്‍വന്‍ഷന്‍ പ്രചരണ പരിപാടിയല്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള കമ്മറ്റി രൂപീകരണമാണ്. ഇതു സാധാരണ പാര്‍ട്ടി സെക്രട്ടറിയാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.കണ്‍വന്‍ഷനില്‍ സിപിഎമ്മിന്റേയും സിപിഐയുടേയും സെക്രട്ടറിമാരും മറ്റു ഘടകകക്ഷികളുടെ പ്രസിഡന്റുമാരുമാണ് പങ്കെടുക്കുന്നത്. വി.എസു മാത്രമല്ല അരുവിക്കര തെരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പിണറായിയും ഈ പരിപാടിയില്‍ പങ്കെടുക്കുന്നില്ല. തെരഞ്ഞടുപ്പ് റാലിയിലും പ്രചരണ സമ്മേളനങ്ങളിലും വി.എസും പിണറായിയും പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.