You are Here : Home / News Plus

ഫ്രഞ്ച് ഓപ്പണ്‍: ഷറപ്പോവ പുറത്തായി

Text Size  

Story Dated: Monday, June 01, 2015 12:12 hrs UTC

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്നും രണ്ടാം സീഡും നിലവിലെ ചാമ്പ്യനുമായ മരിയ ഷറപ്പോവ പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ 13-ാം സീഡ് ചെക്ക്‌റിപ്പബ്ലിക് താരം ലൂസി സഫറോവയോടാണ് റഷ്യന്‍ സുന്ദരി അടിയറവ് പറഞ്ഞത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍ 7-6, 6-4.കഴിഞ്ഞ മൂന്ന് തവണയും ഷറപ്പോവ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കടന്നിരുന്നു. ക്വാര്‍ട്ടറില്‍ ഗാര്‍ബെയ്ന്‍ മുഗുറുസയാണ് സഫറോവയുടെ എതിരാളി. ഇറ്റലിയുടെ ഫ്‌ളാവിയ പെനേറ്റയെ 6-3, 6-4 സ്‌കോറിന് തോല്‍പ്പിച്ചാണ് മുഗുറുസ ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിയത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.