You are Here : Home / News Plus

ചുഴലിക്കാറ്റ്‌: ചൈനയില്‍ 457 പേര്‍ സഞ്ചരിച്ച കപ്പല്‍ മുങ്ങി

Text Size  

Story Dated: Tuesday, June 02, 2015 03:55 hrs UTC

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചൈനയില്‍ 457 പേര്‍ കയറിയ വിനോദസഞ്ചാര കപ്പല്‍ മുങ്ങി. യാങ്സ്റ്റെ നദിയിലാണ് കപ്പല്‍ അപകത്തില്‍ പെട്ടത്. കപ്പലിന്‍െറ ക്യാപ്റ്റനുള്‍പ്പടെ 30ലധികം പേരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

ഈസ്റ്റേണ്‍ സ്റ്റാര്‍ എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. കപ്പലിനുള്ളിലെ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. 300ലധികം സൈനികരെ ത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ കനത്ത കാറ്റും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. പത്തിലധികം കപ്പലുകള്‍ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

50നും 80നും ഇടയില്‍ പ്രായമുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍ പെട്ടത്. 405 ചൈനീസ് സഞ്ചാരികളും അഞ്ച് ട്രാവല്‍ ഏജന്‍സി ജീവനക്കാരും 47 കപ്പല്‍ ജീവനക്കാരുമാണ് അപകട സമയത്ത് കപ്പലില്‍ ഉണ്ടായിരുന്നത്.

രക്ഷാ പ്രവര്‍ത്തനത്തിന്‍െറ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് ചൈനീസ് പ്രസിഡന്‍റ് സി ജിന്‍പിങ് അറിയിച്ചു. പ്രധാനമന്ത്രി ലി കെഖ്വിയങ് അപകടം നടന്ന പ്രദേശത്തേക്ക് തിരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.