You are Here : Home / News Plus

കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെ സിബിഐ ചോദ്യംചെയ്തു

Text Size  

Story Dated: Tuesday, June 02, 2015 12:33 hrs UTC

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സിബിഐ ചോദ്യംചെയ്തു. അന്വേഷണസംഘം ചില വിവരങ്ങള്‍ ചോദിച്ചറിയാന്‍ വിളിപ്പിച്ചതാണെന്നും താന്‍ എല്ലാത്തിനും മറുപടി നല്കിയെന്നും ജയരാജന്‍ ചോദ്യം ചെയ്യലിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇനി ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും തത്കാലം മാധ്യമങ്ങളോടു കൂടുതലൊന്നും പറയാനില്ലെന്നും ജയരാജന്‍ പറഞ്ഞു.കഴിഞ്ഞ ബുധനാഴ്ചയാണു ചോദ്യംചെയ്യലിനു ഹാജരാകാന്‍ ജയരാജനു സിബിഐ നോട്ടീസ് നല്കിയത്. സിബിഐ ആസ്ഥാനത്തായിരുന്നു ചോദ്യംചെയ്യല്‍. മനോജ് വധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായാണു ജയരാജനെ ചോദ്യംചെയ്തത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.