You are Here : Home / News Plus

ജിജി തോംസണിനെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റണം -ടി.എച്ച്. മുസ്തഫ

Text Size  

Story Dated: Tuesday, June 02, 2015 05:34 hrs UTC

നെടുമ്പാശ്ശേരി: പാമോയില്‍ ഇടപാടിനെ എതിര്‍ത്തിരുന്നതായി തന്‍െറ ഭരണകാലത്ത് സിവില്‍ സപൈ്ളസ് എം.ഡിയായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വെളിപ്പെടുത്തുന്നത് പച്ചക്കള്ളമാണെന്ന് മുന്‍ സിവില്‍ സപൈ്ളസ് മന്ത്രി ടി.എച്ച്. മുസ്തഫ പറഞ്ഞു. ജിജി തോംസണാണ് ഈ ഇടപാടിനുപിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്.
മന്ത്രിയായിരുന്ന തന്നോട് പറയാതെയാണ് രണ്ടുതവണ മലേഷ്യയിലേക്ക് യാത്രനടത്തിയത്. ഇറക്കുമതി കരാറുണ്ടാക്കിയതും തീരുവ തീരുമാനിച്ചതും ഇയാളായിരുന്നു. ഒരുതരത്തിലും വിശ്വസിക്കാന്‍ കൊള്ളാത്ത ഐ.എ.എസുകാരനാണ്. പാമോയില്‍ ഇറക്കുമതിക്കു പിന്നില്‍ ഇയാളുടെ പങ്ക് എത്രമാത്രം വലുതായിരുന്നെന്ന് അന്നത്തെ ഇതുസംബന്ധിച്ച ഫയലുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ചീഫ് സെക്രട്ടറിയാക്കിയത് വലിയ തെറ്റായിപ്പോയി. ഈ സ്ഥാനത്തുനിന്ന് മാറ്റി അന്തസ്സ് പാലിക്കാന്‍ സര്‍ക്കാര്‍ തയാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.