You are Here : Home / News Plus

രാഷ്ട്രപതിയുടെ വാഹനവ്യൂഹം സ്വീഡനില്‍ അപകടത്തില്‍

Text Size  

Story Dated: Wednesday, June 03, 2015 04:09 hrs UTC

സ്വീഡന്‍ സന്ദര്‍ശിക്കുന്ന രാഷ്ര്ടപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു. ചൊവ്വാഴ്ച വൈകീട്ട് സ്വീഡനിലെ ഉപ്സാല സര്‍വകലാശാലയില്‍ "ടാഗോറും ഗാന്ധിയും - സമകാലിക ആഗോള സമാധാനത്തില്‍ ഇവരുടെ പ്രാധാന്യം " എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നതിനായി പോകവെയായിരുന്നു അപകടം. പ്രണബ് സുരക്ഷിതനാണ് എന്ന് രാഷ്ര്ടപതിഭവന്‍ അറിയിച്ചു.

രാഷ്ട്രപതി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിലെ പിറകിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പ്രോട്ടോക്കോള്‍ ഓഫിസര്‍ക്കും കാമറാമാനും നേരിയ പരിക്കുകളുണ്ട്. ഇവര്‍ക്ക് അടുത്തുള്ള ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.
ഉപ്സാല സര്‍വകലാശാലയിലെ പരിപാടിയില്‍ പ്രണബ് മുഖര്‍ജി പങ്കെടുത്തു. സ്വീഡനിലെ കിരീടാവകാശി വിക്ടോറിയ രാജകുമാരിയും ഭര്‍ത്താവ് ഡാനിയല്‍ രാജകുമാരനും രാഷ്ര്ടപതിക്കൊപ്പമുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.