You are Here : Home / News Plus

മാവോയിസ്റ്റ് കേസ്; രൂപേഷും ഷൈനയും 10 വരെ റിമാന്‍ഡില്‍

Text Size  

Story Dated: Wednesday, June 03, 2015 04:10 hrs UTC

 മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ രൂപേഷിനെയും ഭാര്യ ഷൈനയെയും കോടതി ഈ മാസം 10 വരെ റിമാന്‍ഡ് ചെയ്തു. 10 ദിവസത്തെ കസ്റ്റഡിയിലുള്ള ചോദ്യംചെയ്യലിന് ശേഷം ചൊവ്വാഴ്ചയാണ് ഇരുവരെയും ആഭ്യന്തര സുരക്ഷവിഭാഗം (ഐ.എസ്.ഐ.ടി) എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യണമെന്ന അന്വേഷണ സംഘത്തിന്‍െറ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ജഡ്ജി കെ.എം. ബാലചന്ദ്രന്‍ റിമാന്‍ഡ് ചെയ്തത്.
ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ മല്ലരാജ റെഡ്ഡി, ഭാര്യ ബീച്ചാ ജഗണ്ണെ എന്ന സുഗുണ എന്നിവരെക്കുറിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനായിരുന്നു പൊലീസ് ചോദ്യം ചെയ്തത്. ആന്ധ്ര പൊലീസും ഇരുവരെയും കേരള പൊലീസിന്‍െറ കസ്റ്റഡിയില്‍ വെച്ചുതന്നെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.