You are Here : Home / News Plus

ചീഫ് സെക്രട്ടറിക്കെതിരെ കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Wednesday, June 03, 2015 06:34 hrs UTC

 ഗെയില്‍ വാതകപൈപ്പ് ലൈന്‍ പദ്ധതി ഏതു വിധേനയും നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ളെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പ്രസ്താവന തെറ്റാണ്. പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക പരിഹരിക്കാതെ നടപ്പാക്കില്ളെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എന്ത് തടസ്സമുണ്ടായാലും അത് മറികടന്ന് പദ്ധതി നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്‍െറ തീരുമാനമെന്നും തടയുന്നവരെ ഒരുവര്‍ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തി അറസ്റ്റുചെയ്യുമെന്നും ജിജി തോംസണ്‍ കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു.
ബിനാപുരത്ത് ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. മലപ്പുറം ജില്ലയില്‍ ഗെയില്‍ വാതകപൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ വന്‍പ്രക്ഷോഭം നടന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.