You are Here : Home / News Plus

നിയമസഭാ സമ്മേളനം ജൂണ്‍ എട്ടിന് ആരംഭിക്കും

Text Size  

Story Dated: Wednesday, June 03, 2015 07:24 hrs UTC

2015ലെ സംസ്ഥാന ബജറ്റ് അവതരണത്തിനിടയിലുണ്ടായ സംഘര്‍ഷത്തോടെ ഇടക്കാലത്തേക്ക് പിരിഞ്ഞ നിയമസഭ ജൂണ്‍ എട്ടിന് വീണ്ടും ചേരും. ഇന്ന് ചേര്‍ന്ന് സര്‍വകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. 

ബജറ്റ് അവതരണത്തിനിടെയുണ്ടായ സംഘര്‍ഷം യോഗത്തില്‍ ചര്‍ച്ചാ വിഷയമായി. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം യോഗത്തില്‍ ആഞ്ഞടിച്ചു. പ്രതിപക്ഷം നല്‍കിയ പരാതിയില്‍ യാതൊരു നടപടിയുമെടുക്കാന്‍ തയ്യാറാവാതെ ഭരണകക്ഷിയുടെ ആളായി സ്പീക്കര്‍ പക്ഷപാതം കാട്ടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷം നല്‍കിയ പരാതിയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തതിനെയും പ്രതിപക്ഷം നിശിതമായി വിമര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.